പാലക്കുന്ന് : കോട്ടയം പാലാ സ്വദേശിയായ ഭക്തന്‍ ഉദുമ പടിഞ്ഞാര്‍ ഭദ്രകാളി ക്ഷേത്ര പുനരുദ്ധാരണത്തിന് ഒരു സെന്റ് ഭൂമി നല്‍കി. മര്‍ച്ചന്റ് നേവിയില്‍ ചീഫ് എഞ്ചിനീയരായ സി. വേലായുധനാണ് നേരിട്ടെത്തി ഭൂമിയുടെ വിലയായി 45000 രൂപ കമ്മിറ്റി ഭാരവാഹികള്‍ക്ക് കൈമാറിയത്. സഹപ്രവര്‍ത്തകനായ പടിഞ്ഞാര്‍ സ്വദേശിയില്‍ നിന്നാണ് ഇവിടെ ഭദ്രകാളി ക്ഷേത്രം നിര്‍മിക്കുന്ന വിവരം അറിഞ്ഞത്. താന്‍ ഉദ്ദേശിച്ച കാര്യം ഫലിച്ചതിന്റെ നേര്‍ച്ചയായി ക്ഷേത്രനിര്‍മാണത്തിന് ഒരു സെന്റ് ഭൂമി നല്‍കുമെന്നായിരുന്നുവത്രേ ഭദ്രകാളി ഭക്തനായ നാവികന്റെ പ്രാര്‍ഥന. അയ്യപ്പ ഭജന മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ കമ്മിറ്റി ഭാരവാഹികളായാ കെ.വി. കുഞ്ഞിക്കോരന്‍, കെ. രഘുനാഥന്‍, എ.കെ. സുകുമാരന്‍, യു. രാഘവന്‍, വി. വി. ദാമോദരന്‍ , വി. വി.മുരളി, കെ. നാരായണന്‍ എന്നിവര്‍ ചേര്‍ന്ന് തുക ഏറ്റുവാങ്ങി. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലും മാടായിക്കാവിലും സമാന പ്രാര്‍ഥന അര്‍പ്പിച്ച ശേഷമാണ് അദ്ദേഹം ഉദുമ പടിഞ്ഞാറില്‍ എത്തിയത്.