മുളിയാര്‍: എസ് എസ് എഫ് മുളിയാര്‍ സെക്ടര്‍ 31മത് സാഹിത്യോത്സവ് നാളെ ആലൂര്‍ മര്‍ഹൂം സയ്യിദ് കെ സി മുഹമ്മദ് കുഞ്ഞി തങ്ങള്‍ നഗറില്‍ തുടക്കമാവും. ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് സയ്യിദ് കുറാ തങ്ങള്‍ അനുസ്മരണ പ്രഭാഷണം എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി അനസ് അമാനി നടത്തും, സമാപന കൂട്ടു പ്രാര്‍ത്ഥന സയ്യിദ് അബ്ദുല്‍ ഖാദര്‍ ആറ്റക്കോയ തങ്ങള്‍ അല്‍ ബുഖാരി ആലൂര്‍ നേതൃത്വം നല്‍കും.
ഞായറാഴ്ച നടക്കുന്ന സാഹിത്യോത്സവ് പരിപാടി, സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ഉണ്ണികൃഷ്ണന്‍ മാഷ് ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് ഡിവിഷന്‍, സെക്ടര്‍, യൂണിറ്റ് ഭാരവാഹികള്‍ സംബന്ധിക്കും