പാണത്തൂര്‍: പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഞാറ്റുവേല ചന്തയുടെയും കര്‍ഷക സഭയുടെയും ഔദ്യോഗിക ഉത്ഘാടനം പനത്തടി പഞ്ചായത്ത് ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. എം. കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അരുണ്‍ ടി. ടി മുഖ്യപ്രഭാഷണം നടത്തി. പരപ്പ ബ്ലോക്ക് പഞ്ചായത്ത്ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം. പത്മ കുമാരി, പനത്തടി ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മാരായ ലത അരവിന്ദന്‍, സുപ്രിയ ശിവദാസ്, ചെയര്‍മാന്‍ രാധാകൃഷ്ണ ഗൗഡ, പരപ്പ ബ്ലോക്ക് മെമ്പര്‍ അരുണ്‍ രംഗത്ത് മല, പനത്തടി ഗ്രാമ പഞ്ചായത്തംഗങ്ങളായ മഞ്ജുഷ, പ്രീതി കെ. എസ്, സൗമ്യമോള്‍, ഹരിദാസ് വി. വി, ബിജു സി. ആര്‍, കെ. ജെ ജയിംസ്, രാധാ സുകുമാരന്‍, കെ. കെ വേണുഗോപാല്‍, ജില്ലാ കാര്‍ഷിക വികസന സമിതി അംഗം മൈക്കള്‍ പൂവത്താനി, സി. ഡി. എസ് ചെയര്‍പേഴ്സണ്‍ ചന്ദ്രമതി സി. എന്നിവര്‍ സംസാരിച്ചു. പനത്തടി കൃഷി ഓഫീസര്‍ അരുണ്‍ ജോസ് സ്വാഗതവും പനത്തടി അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ഗോപിനാഥ് കെ.വി നന്ദിയും പറഞ്ഞു. ഞാറ്റുവേല ചന്തയോടൊപ്പം നല്ലയിനം നടീല്‍ വസ്തുക്കളുടെയും, ജൈവ കീട-രോഗ നിയത്രണ ഉപാദികളുടെയും വില്പനയും, ടങഅങ പദ്ധതി രെജിസ്‌ട്രേഷന്‍ ക്യാമ്പും സംഘടിപ്പിച്ചു.