രാജപുരം: ലോക ജനസംഖ്യാ ദിനം കോടാത്ത് ഡോ. അംബേദ്ക്കര്‍ ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സമുചിതമായി ആചരിച്ചു.
ആഗോള ജനസംഖ്യാ വളര്‍ച്ചയുമായി ബന്ധപ്പെട്ട പ്രധാന പ്രശ്‌നങ്ങളെക്കുറിച്ചും അത് വികസനത്തിലും സുസ്ഥിരതയിലും ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്ന വിവിധ പരിപാടികള്‍ ദിനാചാരണത്തോടനുബന്ധിച്ച് സ്‌കൂളില്‍ സംഘടിപ്പിച്ചു.
ദിനാചരണ പരിപാടിക്ക് അധ്യാപകരായ നിഷാന്ത് രാജന്‍,രമ്യമോള്‍ എന്നിവര്‍ നേതൃത്വം നല്‍കി. സീനിയര്‍ അസിസ്സന്റ് പ്രശാന്ത് പി ജി , ജനാര്‍ദ്ദനന്‍ കെ.,ബിനു ടി.കെ, കെ.വി. മനോജ് കുമാര്‍, ഹരീഷ് എം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.