രാജപുരം: ചെറുവത്തൂരിന്‍ വെച്ച് നടന്ന ജില്ലാതല തായ്‌ക്വോണ്ടോ ചാമ്പ്യന്‍ ഷിപ്പില്‍ വിവിധ കാറ്റഗറിയില്‍ ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അറാം ക്ലാസ്സ് വിദ്യാര്‍ത്ഥി വൈഷ്ണവ് ആര്‍ കെ , എഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ശ്രീയ എന്‍ എസ്,ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥി ആനന്ദ് കെ ആര്‍ എന്നിവര്‍ ഗോള്‍ഡ് മെഡല്‍ നേടി സ്‌കൂളിനും നാട്ടുകാര്‍ക്കും അഭിമാനമായി. വൈഷ്ണവ് കോടോത്തെ രാധാകൃഷ്ണന്റെയും കൃപാജ്ഞലി യുടെയും മകനാണ്. ശ്രീയ ചെന്തളത്തെ ശ്രീനിവാസന്റെയും നീതുവിന്റെയും മകളാണ്, ആനന്ദ് കോടേത്തെ രമേശന്റെയും നിര്‍മ്മലയുടെയും മകനാണ്.പ്രജിത്ത് ഗുരുപുരമാണ് ഇവര്‍ക്ക് നിലവില്‍ പരിശീലനം നല്‍കി വരുന്നത്.