രാജപുരം: മേരി ക്യൂറി റിസര്‍ച്ച് ഫെല്ലോഷിപ്പ് നേടിയ രാജപുരം കിഴക്കേപ്പുറം ജസ് വിന്‍ ജിജിയെ സിപിഐ എം രാജപുരം ലോക്കല്‍ കമ്മിറ്റിയുടെയും രാജപുരം ബ്രാഞ്ചിന്റെയും നേതൃത്വത്തില്‍ ആദരിച്ചു. ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണന്‍ ഉപഹാര വിതണം നടത്തി. കെ പി പീറ്റര്‍ അധ്യക്ഷനായി. കെ എ പ്രഭാകരന്‍, ജിജി കുര്യന്‍ എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി എ കെ രാജേന്ദ്രന്‍ സ്വാഗതവും, ജസ് വിന്‍ ജിജി നന്ദിയും പറഞ്ഞു.