പള്ളിക്കര: പള്ളിക്കര ഗ്രാമപഞ്ചായത്ത്, ഭാരതീയ ചികിത്സ വകുപ്പ്, ആയുഷ് പി എച്ച് സി – സിദ്ധ പള്ളിക്കര, സംഘചേതന ക്ലബ്ബ് കുതിരക്കോട് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മഴക്കാല രോഗ സിദ്ധ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും നടന്നു. കുതിരക്കോട് സംഘചേതന ക്ലബ്ബില്‍ പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. കുമാരന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്‍ മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. സംഘചേതന പ്രസിഡന്റ് ടി. ദിനേശന്‍ സെക്രട്ടറി വി. അക്ഷയ്, ഡോ. റനില്‍ രാജ്, ഡോ. വി.കെ. ജിഷ, ബാലന്‍ കുതിരക്കോട് എന്നിവര്‍ സംസാരിച്ചു .