പാലക്കുന്ന് പള്ളത്ത് സംസ്ഥാനപാതയുടെ മധ്യഭാഗം ഇടിഞ്ഞു താഴ്ന്നു.വാഹനം കടന്നുപോകുന്നതിന്ന് ഇടയിലായിരുന്നു സംഭവം. തലനാരിഴ വ്യത്യാസത്തിലാണ് അപകടം ഒഴിവായത്. റോഡിന് കുറുകെയുള്ള കലുങ്കിന് മുകള്‍ഭാഗത്താണ് റോഡ് താഴ്ന്നത്.

നാട്ടുകാര്‍ അപായ സൂചകങ്ങള്‍ സ്ഥാപിച്ചതിനാല്‍ വലിയ അപകടം ഒഴുവായി അപകടം ഉണ്ടായ സ്ഥലത്ത് ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റെ ഇടപെടലിലൂടെ പിഡബ്ല്യുഡി ഉദ്യോഗസ്ഥരും പ്രതിനിധികളും സംഭവസ്ഥലത്ത് എത്തി ഗതാഗത തടസ്സം നീക്കം ചെയ്യുകയും ട്രാഫിക് സംവിധാനത്തില്‍ മാറ്റം വരുത്തുകയും കാസറകോട് ഭാഗത്ത് നിന്നും വരുന്ന വലിയ വാഹനങ്ങളെ എന്‍ എച്ച് റോഡ് വഴി തിരിച്ചു വിടുകയും കണ്ണൂര് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങളെ എന്‍ എച്ച് വഴി കാസറകോടെക്കും വിടുന്ന സംവിധാനം, പോലീസ് ഉദ്യോഗസ്ഥരുടെ പെട്ടെന്നുള്ള ഇടപെടല്‍ മൂലം വലിയൊരു ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ സാധിച്ചു.പിഡബ്ല്യുഡി ഉദ്യോഗസ്ഥന്മാര്‍ എത്രയും വേഗം പി ഡബ്ല്യുഡി റോഡിലുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാനും പൊട്ടി പൊളിഞ്ഞ ഭാഗം ശരിയാക്കി എടുക്കുമെന്ന് ഉറപ്പ് നല്‍കി