കാഞ്ഞങ്ങാട്: സദ്ഗുരു പബ്ലിക് സ്‌കൂളില്‍ ഔഷധത്തോട്ടം ഒരുക്കിയും വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടത്തിയും വനമഹോത്സവം ആഘോഷിച്ചു. കേരള കാര്‍ഷിക സര്‍വകലാശാല പ്രൊഫസര്‍ ഡോ.ടി.വനജ ഔഷധച്ചെടി നട്ടുകൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ഉയര്‍ന്ന കഴിവുള്ളവരാണ് എല്ലാ കുട്ടികളും സ്വന്തം കഴിവില്‍ വിശ്വസിക്കുക, പ്രകൃതിയോട് ചേര്‍ന്ന് നിന്ന് കൂടുതല്‍ അറിയുകയും അനുഭവിക്കുകയും ചെയ്യുക എന്ന് അവര്‍ കുട്ടികളെ ഓര്‍മ്മിപ്പിച്ചു.

സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അമൃത സന്തോഷ് അധ്യക്ഷയായി. വിദ്യാര്‍ത്ഥി ഹരിദേവ് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. അക്കാഡമിക് കോ-ഓഡിനേറ്റര്‍ നിഷാ വിജയകൃഷ്ണന്‍ അധ്യാപിക ശ്രുതി എന്‍ നായര്‍, ശ്വേത.വൈ, ശില്പ ബി. കെ എന്നിവര്‍ സംബന്ധിച്ചു.വിദ്യാര്‍ത്ഥികളായ അഭിഷേക് നാരായണ്‍, ആദ്യ എന്‍ ഡി, ഫാത്തിമത്ത് മിന്‍ഹ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ ആഘോഷത്തിന് കൊഴുപ്പേകി.