സൗരോര്‍ജ മേഖലയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക ലക്ഷ്യം
തൃശൂര്‍: സൗരോര്‍ജ മേഖലയിലെ സോളാര്‍ ഇന്‍സ്റ്റാളേഷനും അനുബന്ധ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിനായി കേരള സോളാര്‍ എനര്‍ജി ബങ്ക് സ്ഥാപിതമായി. കേന്ദ്ര സര്‍ക്കാരിന്റെ സൂക്ഷ്മ- ചെറുകിട ഇടത്തരം സംരംഭക (എംഎസ്എംഇ) വകുപ്പും ഇസാഫ് ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ഊര്‍ജ്ജബന്ധു- സൗരോര്‍ജ പരിശീലന കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിച്ച പതിനേഴോളം ടെക്നീഷ്യന്മാര്‍ ചേര്‍ന്നാണ് സ്ഥാപനം ആരംഭിച്ചത്. എംഎസ്എംഇയുടെ തൃശൂരിലുള്ള ഡെവലപ്‌മെന്റ് ആന്‍ഡ് ഫെസിലിറ്റേഷന്‍ ഓഫീസില്‍ സംഘടിപ്പിച്ച, സ്ഥാപനത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം എംഎസ്എംഇ ജോയിന്റ് ഡയറക്ടര്‍ ജി എസ് പ്രകാശ് IEDS നിര്‍വഹിച്ചു. ഇസാഫ് ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മെറീന പോള്‍ സ്ഥാപനത്തിന്റെ ലോഗോ പുറത്തിറക്കി. എംഎസ്എംഇ അസിസ്റ്റന്റ് ഡയറക്ടര്‍ പി ബി സുരേഷ് ബാബു IEDS, ഇസാഫ് ഫൗണ്ടേഷന്‍ അസ്സോസിയേറ്റ് ഡയറക്ടര്‍ ജോണ്‍ പി ഇഞ്ചക്കലോടി, ഊര്‍ജ്ജബന്ധു- സൗരോര്‍ജ കോഴ്‌സിന്റെ പരിശീലകന്‍ കണ്ണന്‍ ഡി, കേരള സോളാര്‍ എനര്‍ജി ബങ്ക് കമ്പനി സെക്രട്ടറി എം കൃഷ്ണകുമാര്‍, സന്തോഷ് എന്‍ ജി, ആന്റണി പി പി എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍, കൂടുതല്‍ സോളാര്‍ ഇന്‍സ്റ്റാള്‍ ചെയ്തതിനുള്ള അവാര്‍ഡ് സംരംഭക പി കെ നസ്ലയ്ക്ക് ലഭിച്ചു.
Photo Caption; എംഎസ്എംഇയുടെ തൃശൂരിലുള്ള ഡെവലപ്‌മെന്റ് ആന്‍ഡ് ഫെസിലിറ്റേഷന്‍ ഓഫീസില്‍ നടന്ന കേരള സോളാര്‍ എനര്‍ജി ബങ്ക് സ്ഥാപനത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം എംഎസ്എംഇ ജോയിന്റ് ഡയറക്ടര്‍ ജി എസ് പ്രകാശ് IEDS നിര്‍വഹിക്കുന്നു. ഇസാഫ് ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മെറീന പോള്‍ സമീപം.