കഴിഞ്ഞ രണ്ട് പതിറ്റാണ്ട് യു.എ.ഇ യുടെ പ്രവര്‍ത്തന പഥങ്ങളില്‍ നിറഞ്ഞ് നിന്ന സാരഥി യു.എ.ഇ, ഇരുപതാം വാര്‍ഷീക ആഘോഷ പരിപാടി ഡിസംബര്‍ 1 ഞായറാഴ്ച വൈകുന്നേരം 4 മണിമുതല്‍ ഷാര്‍ജ ഇന്ത്യന്‍ അസ്സോസ്സിയേഷന്‍ കമ്യൂണിറ്റി ഹാളില്‍ വെച്ച് നടക്കുന്നു.
സാരഥി രഥോത്സവം-2024 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശന കര്‍മ്മം ഇന്ത്യന്‍ അസോസ്സിയേഷന്‍ കമ്യൂണിറ്റി ഹാളില്‍ വെച്ച് നടത്തപ്പെട്ടു.ഇന്ത്യന്‍ അസോസ്സിയേഷന്‍ നടത്തിയ ഓള്‍ ഇന്ത്യ കബഡി 2024 ന്റെ വേദിയില്‍ വെച്ച് ആയിരക്കണക്കിന് കാണികളെ സാക്ഷി നിര്‍ത്തി പ്രസി. നാരായണന്‍ അരമങ്ങാനം സംഘാടക സമിതി ചെയര്‍മാന്‍ ചന്ദ്രന്‍ ഇരിയയും ചേര്‍ന്ന് .മധു എ .വിക്ക് നല്‍കി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനം ചെയ്തു.
ജന.സെക്രട്ടറി വിനോദ് കാഞ്ഞങ്ങാട്, ട്രഷറര്‍ കിഷോര്‍ മഡിയന്‍ ജനറല്‍ കണ്‍വീനര്‍ കൂട്ടക്കനി പ്രമോദ്, ഫൈനാന്‍സ് കമ്മറ്റി കണ്‍വീനര്‍ മുരളീധരന്‍ പി. ,പ്രോഗ്രാം കണ്‍വീനര്‍ ബിജു കെ.സി ,മീഡിയ – പബ്ലിസിറ്റി കണ്‍വീനര്‍ ദീപേഷ് മടിയന്‍ കൂടാതെ ഇന്ത്യന്‍ അസ്സോസ്സിയേഷന്‍ ജോ.സെക്രട്ടറി ജിബി ബേബി,മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങളായ ജൂഡ്‌സണ്‍ ജേക്കബ്,.അനീസ് മാത്യു,അബൂബക്കര്‍, നാസര്‍ കുനിയില്‍ എന്നിവര്‍ പങ്കെടുത്തു.