പാലക്കുന്ന്: വായന പക്ഷാചരണത്തിന്റെ ഭാഗമായി കരിപ്പോടി എ.എല്‍.പി.സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അധ്യാപകരോടൊപ്പം പാലക്കുന്നിലെ അംബിക ലൈബ്രറി സന്ദര്‍ശിച്ചു. കഥ, കവിത,നോവല്‍, നാടകം, യാത്രാ വിവരണമടക്കമുള്ള നിരവധി പുസ്തകങ്ങളെയും അവയുടെ രചയിതാക്കള്‍, പ്രസാധകര്‍ എന്നിവരെ പരിചയപ്പെട്ടു. ലൈബ്രറി നടത്തിപ്പിനെയും പുസ്തക ക്രമീകരണങ്ങളെക്കുറിച്ചും ലൈബ്രേറിയന്‍ കെ.വി.ശാരദ കുട്ടികള്‍ക്ക് വിശദീകരിച്ചു. വായനയുടെ പ്രാധാന്യത്തെ കുറിച്ച് പത്രപ്രവര്‍ത്തകന്‍ പാലക്കുന്നില്‍ കുട്ടിയുമായി കുട്ടികള്‍ സംവദിച്ചു. കുട്ടികള്‍ക്ക് മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു. പി.ടി.എ.പ്രസിഡന്റ് ജഗദീശ് ആറാട്ടുകടവ്, പ്രധാനധ്യാപിക പി. ആശ, സീനിയര്‍ അസിസ്റ്റന്റ് പി. വി. രഞ്ജിത്ത്, ബേബി സജിനി, എസ്.ആര്‍.ജി കണ്‍വീനര്‍ മുഹമ്മദ് സലീം എന്നിവര്‍ സംബന്ധിച്ചു.