പാലക്കുന്ന് : പാലക്കുന്ന് ലയണ്‍സ് ക്ലബ് ചാര്‍ട്ടഡ് അക്കൗണ്ടന്റ്,ഡോക്ടേഴ്‌സ് ദിനം ആചരിച്ചു. അതിന്റെ ഭാഗമായി കാഞ്ഞങ്ങട്ടെ മുതിര്‍ന്ന ചാര്‍ട്ടഡ് അക്കൗണ്ടന്റ് ജോര്‍ജ് തോമസിനെയും കരിച്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സര്‍ജന്‍ കൊക്കാലിലെ ഡോ. സി. വേണുവിനെയും ആദരിച്ചു. ക്ലബ് പ്രസിഡന്റ് റഹ്മാന്‍ പൊയ്യയില്‍ പൊന്നാട അണിയിച്ചു. സെക്രട്ടറി ആര്‍. കെ. കൃഷ്ണപ്രസാദ്, ട്രഷറര്‍ വിശ്വനാഥന്‍ കൊപ്പല്‍, സതീശന്‍ പൂര്‍ണിമ, എസ്.പി.എം. ഷറഫുദ്ദീന്‍, കുമാരന്‍ കുന്നുമ്മല്‍, പ്രമോദ് ശ്രീവത്സം, പി.എം. ഗംഗാധരന്‍, പി.പി. ചന്ദ്രശേഖരന്‍, കുഞ്ഞികൃഷ്ണന്‍ പനയാല്‍, സതീഷ് പൂര്‍ണിമ, മോഹനന്‍ ചിറമ്മല്‍ എന്നിവര്‍ സംബന്ധിച്ചു. ചെമ്മട്ടംവയലിലെ ജില്ല ആശുപത്രിയില്‍ ജഗദീശന്‍ ആറാട്ടുകടവ് രക്തദാനവും നടത്തി.