കാഞ്ഞങ്ങാട്: യുവതിയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു നേര്‍ത്ത് കോട്ടച്ചേരി റെഡ്സ്റ്റാര്‍ ക്ലബ്ബിന് സമീപത്തെ വാടക ക്വട്ടേഴ്‌സിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടത്.നെല്ലിക്കട്ട സ്വദേശി ഫാത്തിമ (42) ആണ് മരിച്ചത്. രക്തത്തില്‍ കുളിച്ചനിലയിലാണ് മൃതദേഹം. രണ്ടു ദിവസത്തെ പഴക്കമുണ്ട്. കൊലപാതകമാണെന്ന് സംശയിക്കുന്നു.ഹോസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി. കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് ചൂരിത്തോട് സ്വദേശി അസിനാര്‍ കാസര്‍കോട് ലോഡ് ജില്‍ ഇന്നലെ തൂങ്ങിമരിച്ചിരുന്നു.