രാജപുരം : ചെറു പനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ചക്ക ഫെസ്റ്റ് നടത്തി.രക്ഷിതാക്കള്‍ ചക്ക കൊണ്ട്തയ്യാറാക്കിയ വിവിധ വിഭവങ്ങള്‍ പ്രദര്‍ശനത്തിനെത്തിച്ചു.മികച്ച വിഭവങ്ങള്‍ക്ക് സമ്മാനവും ഏര്‍പ്പെടുത്തിയിരുന്നു.മത്സരത്തില്‍ ധാരാളം കുട്ടികള്‍ പങ്കെടുത്തു . ചക്ക കൊണ്ട് ഉണ്ടാക്കിയ ചക്ക ചിപ്‌സ്, വട,പായസം, ലഡ്ഡു, കേക്ക്, ചക്കയപ്പം, ദോശ, പപ്പടം, പുഡ്ഡിംഗ്, കട്‌ലറ്റ്, ചക്ക അലുവ, മുറുക്ക്, പുട്ട്, മിക്‌സ്ചര്‍, ചക്ക ജാം, ചക്കക്കുരു രസം, ഇലയട തുടങ്ങി വ്യത്യസ്തമായ നിരവധി വിഭവങ്ങള്‍ നിരന്ന ചക്ക ഫെസ്റ്റ് കുട്ടികള്‍ക്ക് കൗതുകം നിറഞ്ഞതായിരുന്നു. വിജയികള്‍ക്ക് പിന്‍സിപ്പല്‍ ഫാ.ജോസ് കളത്തിപ്പറമ്പില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. അധ്യാപകരായ നീത ജോയ്, ഷിജി ജയിംസ് എന്നിവര്‍ നേതൃത്വം നല്‍കി.