ഡോക്ടേഴ്‌സ് ദിനത്തില്‍ കുമ്പള ഫാര്‍മസിയുടെ വിജയന്‍ ഡോക്ടറെ ആദരിച്ച് കോടോംബേളൂര്‍ 19-ാം വാര്‍ഡ്

രാജപുരം: ഡോക്ടേഴ്‌സ് ദിനത്തില്‍ പ്രമുഖ ആയൂര്‍വ്വേദ ഡോക്ടര്‍ അമ്പലത്തറയിലെ ഡോ.എം.വിജയനെ കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ ആദരിച്ചു.കാഞ്ഞങ്ങാട്ട് കഴിഞ്ഞ 70 വര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ചു വരുന്ന പ്രമുഖ ആയൂര്‍വ്വേദ ക്ലിനിക്ക് കുമ്പള ഫാര്‍മസി ഡോ. വിജയന്റെതാണ്.കാഞ്ഞങ്ങാട്ടും അമ്പലത്തറയിലും കഴിഞ്ഞ 40 വര്‍ഷമായി സേവനമനുഷ്ഠിക്കുന്ന ഡോ. വിജയന്‍ ആയുര്‍വ്വേദ മേഖലയില്‍ പ്രമുഖനും ജനകീയ ഡോക്ടര്‍ എന്ന നിലയില്‍ പ്രശസ്തനുമാണ്. വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പി.ദാമോദരന്‍ ഷാള്‍ അണിയിച്ച് ആദരിച്ചു.വാര്‍ഡ് കണ്‍വീനര്‍ പി.ജയകുമാര്‍, പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഒ.വി.സുമിത്രന്‍, മുന്‍ മെമ്പര്‍ പി.നാരായണന്‍, പഞ്ചായത്ത് ആസൂത്രണ സമിതി മുന്‍ വൈ .ചെയര്‍മാന്‍ പി.അപ്പക്കുഞ്ഞി, എന്‍.പവിത്രന്‍, കെ.പി.രാഘവന്‍, ഗിരീഷ് ബാലൂര്‍, പി.കൃഷ്ണന്‍ എന്നിവരും സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *