രാജപുരം :ധര്‍മ്മസ്ഥല ഗ്രാമവികസന പദ്ധതിയുടെആഭിമുഖ്യത്തില്‍ ബളാംതോട് ചാമുണ്ഡികുന്നിലെ ശിവപുരം ഉമാമഹേശ്വരി ക്ഷേത്രത്തിലും , അടുക്കളകണ്ടം ഭഗവതി ക്ഷേത്രത്തിലും പരിസ്ഥിതി ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.അടുക്കള കണ്ടം ക്ഷേത്രം പ്രസിഡന്റ് പുഴക്കര കുഞ്ഞിക്കണ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു, ധര്‍മ്മസ്ഥല ഗ്രാമവികസന പദ്ധതിയുടെ വെള്ളരിക്കുണ്ട് താലൂക്ക്‌പ്രോജക്ട് ഓഫീസര്‍ ബിനോയ് ഉദ്ഘാടനം ചെയ്തു. റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ ജയന്‍ പരിസ്ഥിതി ബോധവല്‍ക്കര ക്ലാസ്സെടുത്തു.ക്ഷേത്ര മാതൃസമിതി പ്രസിഡണ്ട് പ്രസന്നകുമാരി,രക്ഷാധികാരി കുഞ്ഞിരാമന്‍ നായര്‍, ക്ഷേത്ര കമ്മിറ്റി സെക്രട്ടറി സജി, കെ വി ബാലകൃഷ്ണന്‍, സി കെ ബാലകൃഷ്ണന്‍, സൂപ്പര്‍വൈസര്‍ അമുദ, സേവാ പ്രതിനിധികളായ രാജേശ്വരി, രജിത എന്നിവര്‍ പങ്കെടുത്തു.ചാമുണ്ഡി കുന്നിലെ ശിവപുരം ഉമാമഹേശ്വരി ക്ഷേത്രത്തില്‍ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കിഷോര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ പ്രീതി മനോജ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ബോധവല്‍ക്കരണ ക്ലാസ്സും നടന്നു. പ്രൊജക്റ്റ് ഓഫീസറായ ബിനോയ്, ദേവരാജന്‍, സൂപ്പര്‍വൈസര്‍ മീനാക്ഷി, സേവാ പ്രതിനിധികളായ ശ്രീജ, സന്ധ്യാ, ശ്രീജ, എന്നിവര്‍ പങ്കെടുത്തു.
