പാണത്തൂരിലെ രൂക്ഷമായ കാട്ടാന ശല്യം കേരള കര്‍ഷക സംഘം ഫോറസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി

രാജപുരം :പാണത്തൂരും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാട്ടാനക്കൂട്ടം നാട്ടിലിറങ്ങി വ്യാപകമായ തോതില്‍ കൃഷി നശിപ്പിക്കുകയാണ് നിരവധി കര്‍ഷകരുടെ കാര്‍ഷികവിളകളാണ് ഇതിനകം നശിപ്പിക്കപ്പെട്ടത് എട്ടോളം വരുന്ന ആനക്കൂട്ടം പാണത്തൂര്‍ സുള്ള്യയ റോഡില്‍ നില ഉറപ്പിച്ചതോടെ ഇതുവഴിയുള്ള ഗതാഗതം പോലും തടസ്സപ്പെടുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ആനകള്‍ ജനങ്ങളുടെ ജീവനു പോലും ഭീഷണി ഉയര്‍ത്തുന്ന നിലയിലാ ണ് ഉള്ളത്.മുന്‍കാലങ്ങളില്‍ ആനയുടെ ശല്യം ഉണ്ടായിട്ടുണ്ട് എങ്കിലും ഇത്രയും രൂക്ഷമായ രീതിയില്‍ ആദ്യമായിട്ടാണ് ആനകള്‍ കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നത് കല്ലപ്പള്ളി,ദോഡമന പെരുമുണ്ട, പരിയാരം, കാര്യംകാനം, വട്ടക്കയം ഉള്‍പ്പെടെ ഉള്ള പ്രദേശങ്ങളിലാണ് വന്യമൃഗ ശല്യം രൂക്ഷമായിരിക്കുന്നത്. ആനകള്‍ക്ക് പുറമേ കാട്ടുപന്നികളും കുരങ്ങുകളും വ്യാപകമായി തോതില്‍ കാര്‍ഷികവിളകള്‍ നശിപ്പിക്കുന്നു കല്ലപ്പള്ളിയില്‍ കഴിഞ്ഞ ദിവസം പുലിയെ കണ്ടതും ജനങ്ങളെ പരിഭ്രാന്തരാക്കുന്നു.കാര്‍ഷിക വിളകള്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക കാട്ടില്‍ നിന്നും വന്യമൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങുന്നത് ശാശ്വതമായി തടയുക.കല്ലപ്പള്ളി കേന്ദ്രീകരിച്ച് വനസംരക്ഷണ സമിതി രൂപീകരിക്കുക, കാര്‍ഷിക വിളകള്‍ നഷ്ടപ്പെട്ടാല്‍ നല്‍കുന്ന ധനസഹായം വര്‍ധിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരള കര്‍ഷക സംഘം പനത്തടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാണത്തൂര്‍ ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ച് കര്‍ഷസംഘം ജില്ലാ സെക്രട്ടറി പി ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. യു ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ കമ്മിറ്റി അംഗം എം വി കൃഷ്ണന്‍, പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം കുര്യാക്കോസ്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അരുണ്‍ രംഗത്തുമല, ടി കോരന്‍,പി തമ്പാന്‍,ബിനു വര്‍ഗീസ്, പി അപ്പകുഞ്ഞി, പി ഗംഗാധരന്‍ പി രഘുനാഥ്, അജില്‍ മാത്യു പി കെ സൗമ്യമോള്‍, കെ മാധവന്‍ നായര്‍ , ടി വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *