കാഞ്ഞങ്ങാട്:കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വിവിധ ആശുപത്രികളില്‍ ദേശീയ ഡോക്ടേഴ്‌സ് ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ ആശുപത്രി കാഞ്ഞങ്ങാട് ,ജനല്‍ ആശുപത്രി കാസര്‍ഗോഡ് എന്നീവിടങ്ങളിലെ രക്ത ബാങ്കുകളില്‍ മെംബര്‍ മാര്‍ രക്തദാനം നടത്തി വേറിട്ട മാതൃകയായി. ‘ഒലലഹശിഴ വമിറ,െ രമൃശിഴ വലമൃെേ’ എന്ന ഈ വര്‍ഷത്തെ പ്രമേയം അന്വര്‍ത്ഥമാക്കുന്ന വേറിട്ട ഒരു അനുഭവമായിരുന്നു ഈ രക്തദാന ചടങ്ങ്. മേജര്‍ ഡോക്ടര്‍മാരായ നരേന്ദ്രനാഥ്, രമ്യ ആര്‍ കെ, ജോണ്‍ ജോണ്‍കെ, ശ്യാം മോഹന്‍, ധനജ്ഞയ, ജമാലുദ്ദീന്‍, അഖില്‍ അശോകന്‍, സച്ചിന്‍ സെല്‍വ് എന്നിവര്‍ രക്തദാതാക്കളായി. കെ ജി എം ഒ എ ജില്ലാ പ്രസിഡന്റ് ഡോ.മനോജ് എ ടി,സെക്രട്ടറി ഡോ.ഷിന്‍സി വി കെ, മുന്‍ സംസ്ഥാന ട്രഷറര്‍ ജമാല്‍ അഹമ്മദ്, ഡോ.ജനാര്‍ദ്ദന നായ്ക്, ഡോ.റിജിത്ത് കൃഷ്ണന്‍, ഡോ. ഷഹര്‍ബാന, ഡോ.അനൂപ് എസ്, ഡോ.സൗമ്യ ഗോപിനാഥ് എന്നിവര്‍ സന്നിദ്ധരായിരുന്നു.ജില്ലയിലെ വിവിധ ആശുപത്രികളില്‍ ഡോക്ടര്‍മാരെ ആദരിച്ചുകൊണ്ടും മധുരം നല്‍കി കൊണ്ടും ഡോക്ടേഴ്‌സ് ദിനം ആചരിച്ചു.