കാഞ്ഞങ്ങാട് സ്വദേശിനിക്ക് ലണ്ടനില്‍ ഉന്നത വിജയം

കാഞ്ഞങ്ങാട് മൻസൂർ ഹോസ്പിറ്റൽ ഡയറക്ടറും പാലക്കി കുടുംബാംഗവുമായ ഖാലിദ്. സി. പാലക്കിയുടെ മകൾ സർഫാസ്. സി. കെ ലണ്ടനിലെ റിച്ച്മണ്ട് അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റേഴ്സ് ഡിഗ്രിയിൽ ഉന്നത വിജയം കരസ്ഥമാക്കി. എം എസ് സി – ഇന്റർനാഷണൽ ബിസിനസ് മാനേജ്‌മെന്റ് ലാണ് സർഫാസ് വിജയം കരസ്ഥമാക്കിയത്. SSLC വരെ കാഞ്ഞങ്ങാട് പഠനം നടത്തിയ സർഫാസ് മംഗലാപുരത്ത് ഹയർ സെക്കണ്ടറിയും എറണാകുളം സേക്രഡ് ഹാർട്ട് കോളേജിൽ ബി സി എ ഡിഗ്രിയും പൂർത്തിയാക്കിയ ശേഷമാണ് IELTS പരീക്ഷയിൽ ഉയർന്ന മാർക്കോടെ ലണ്ടനിൽ ഉപരി പഠനത്തിനായി പോയത്. റിച്ച്മണ്ട് യൂണിവേഴ്സിറ്റി 2024 ബാച്ചിൽ MSc IBM കരസ്ഥമാക്കിയ കേരളത്തിൽ നിന്നുള്ള ഏക വിദ്യാർത്ഥിനിയാണ് സർഫാസ്

Leave a Reply

Your email address will not be published. Required fields are marked *