ബാര ഹൈസ്‌കൂളില്‍ ലഹരിവിരുദ്ധദിനം

ഉദുമ : ബാര സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ എസ്പിസി, ജെആര്‍സി നേതൃത്വത്തില്‍ ലഹരി വിരുദ്ധ ദിനം നടത്തി . കുട്ടികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. തുടര്‍ന്ന് റാലിയും ഉണ്ടായിരുന്നു.പരിസരത്തുള്ള കടകളില്‍ ചെന്ന് ബോധവല്‍ക്കരണവും’ ഇവിടെ ലഹരി പദാര്‍ഥങ്ങള്‍ വില്‍ക്കുന്നതല്ല’ എന്ന പോസ്റ്ററുകളും പതിച്ചു. മേല്‍പ്പറമ്പ് സബ് ഇന്‍സ്പെക്ടര്‍ അരുണ്‍ മോഹന്‍ ക്ളാസെടുത്തു. സീനിയര്‍ പോലിസ് ഓഫീസര്‍ന്മാരായ രാജേന്ദ്രന്‍, സുഭാഷ്, സി. പി. ഒ. സതീശന്‍, പിടിഎ പ്രസിഡന്റ് എം. ശ്രീധരന്‍, പ്രധാനാധ്യാപകന്‍ കെ. ശങ്കരന്‍,സുജിത, ടി. സൂരജ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *