വിദ്യാനഗര്‍ :സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ ആഹ്വാന പ്രകാരമുള്ള വായനാ പക്ഷാചരണത്തിന്റെ ഭാഗമായി വിദ്യാനഗര്‍ ജവഹര്‍ലാല്‍ പബ്ലിക് ലൈബ്രറി ആഭിമുഖ്യത്തില്‍ വായനയാണെന്റെ ലഹരി എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് ലഹരിക്കെതിരായി ബോധവത്ക്കരണ സെമിനാര്‍ നടത്തി.കാസര്‍കോട് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ ജയരാജ് സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തി.ജവഹര്‍ലാല്‍ പബ്ലിക് ലൈബ്രറി പ്രസിഡണ്ട് എം.പത്മാക്ഷന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.ഹൗസിംഗ് ബോര്‍ഡ് ഫ്‌ലാറ്റ് അലോട്ടീസ് അസോസിയേഷന്‍ മുന്‍ പ്രസിഡണ്ട് കെ.കെ.സെല്‍വരാജ് ആശംസാ പ്രസംഗം നടത്തി ജവഹര്‍ലാല്‍ പബ്ലിക് ലൈബ്രറി സെക്രട്ടറി ഡോ.എ.എന്‍. മനോഹരന്‍ സ്വാഗതവും എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം കൃപാ ഹരികുമാര്‍ നന്ദിയും പറഞ്ഞു