പേവിഷബാധ പ്രതിരോധ ദിനത്തോടനുബന്ധിച്ച് മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌കൂളില്‍ ആരോഗ്യ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

രാജപുരം: പേവിഷബാധ പ്രതിരോധ ദിനത്തോടനുബന്ധിച്ച് മാലക്കല്ല് സെന്റ് മേരീസ് എയുപി സ്‌കൂളില്‍ ആരോഗ്യ ബോധവല്‍ക്കരണ സെമിനാറും പ്രതിരോധ ബോധവല്‍ക്കരണ പ്രതിജ്ഞയും സംഘടിപ്പിച്ചു. ഇതിനോടനുബന്ധിച്ച് നടന്ന യോഗത്തില്‍ സ്‌കൂള്‍ പ്രധാന അധ്യാപകന്‍ സജി എം എ സ്വാഗതം പറഞ്ഞു. ജെ എച്ച് ഐ ശരണ്യ ശങ്കര്‍ ക്ലാസുകള്‍ നയിക്കുകയും ജെ എച്ച് ഐ ജീന പി പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. സീനിയര്‍ അസി്റ്റന്റ് ജോയിസ് ജോണ്‍ നന്ദിയും പറഞ്ഞു. സ്‌കൂള്‍ ഹെല്‍ത്ത് ക്ലബ്ബ് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *