കേരള നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തില്‍ 21000 തൊഴിലവസരങ്ങള്‍

പ്രധാന ഇന്ത്യന്‍ നഗരങ്ങള്‍ക്കു പുറമെ ഓസ്ട്രേലിയയിലും ജപ്പാനിലും ജോലി ചെയ്യാനവസരം

നോളെജ് ഇക്കോണമി മിഷന്റെ ഡി ഡബ്ല്യു എം എസില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷിക്കാം

കേരള നോളെജ് ഇക്കോണമി മിഷന്റെ വിവിധ പദ്ധതികളുടെ ഭാഗമായി 21000 പുതിയ തൊഴിലവസരങ്ങളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. വിദേശത്തും കേരളത്തിനകത്തും പുറത്തുമായാണ് ഒഴിവുകളുള്ളത്. ഓസ്ട്രേലിയയില്‍ മെറ്റല്‍ ഫാബ്രിക്കേറ്റര്‍ ആന്‍ഡ് വെല്‍ഡര്‍, കെയര്‍ അസിസ്റ്റന്റ്, ജപ്പാനില്‍ കെയര്‍ ടെയ്ക്കര്‍ എന്നീ തസ്തികളിലേക്ക് 2000 ഒഴിവുകളാണുള്ളത്. മാനേജര്‍, ക്രിയേറ്റീവ് സൂപ്പര്‍വൈസര്‍ -ഡിജിറ്റല്‍, സൈക്കോളജിസ്റ്റ്, എച്ച് ആര്‍ മാനേജര്‍, ഫിസിയോ തെറാപ്പിസ്റ്റ്, പ്രൊഡക്ഷന്‍ ട്രെയിനി, കസ്റ്റമര്‍ കെയര്‍ എക്സിക്യുട്ടീവ് , ടെക്നിക്കല്‍ ഓപ്പറേറ്റര്‍ , അക്കൗണ്ടന്റ്, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ തുടങ്ങി 150 ഓളം തസ്തികകളിലേക്കാണ് ഒഴിവുകള്‍. കേരളത്തിലും ഇന്ത്യയിലെ മറ്റു പ്രമുഖ നഗരങ്ങളിലുമാണ് ജോലി ലഭിക്കുക. ആസ്ട്രേലിയയിലെ മെറ്റല്‍ ഫാബ്രിക്കേറ്റര്‍ ആന്‍ഡ് വെല്‍ഡര്‍ തസ്തികയിലേക്ക് ഐ ടി ഐ ആണ് യോഗ്യത. 175,000- 250,000 മാസശമ്പളം. കെയര്‍ അസിസ്റ്റന്റിന് (ഓസ്ട്രേലിയ) പത്താം ക്ലാസ് യോഗ്യത. 250,000- 350,000 ആണ് മാസശമ്പളം. ജപ്പാനില്‍ കെയര്‍ ടേക്കര്‍ക്ക് ഡിപ്ലോമയാണ് യോഗ്യത. 1,00,000- 175,000 ശമ്പളം ലഭിക്കും. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ 30. കേരള നോളെജ് ഇക്കോണമി മിഷന്റെ വെബ് പോര്‍ട്ടലായ ഡി ഡബ്ല്യു എം എസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള ജോലിയിലേക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് 0471 2737881, 0471 2737882 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. അല്ലെങ്കില്‍ https://knowledgemission.kerala.gov.in/ എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *