കുവൈറ്റിലെ തീപിടിത്തം: മന്ത്രി വി.ശിവന്‍കുട്ടി അനുശോചിച്ചു;

കുവൈത്തിലെ ഫ്ളാറ്റ് സമുച്ചയത്തിലെ തീപിടിത്തത്തിലുണ്ടായ മരണങ്ങള്‍ അതീവ ദുഃഖകരമാണെന്നും അനുശോചനം രേഖപ്പെടുത്തുന്നതായും പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. അപകടത്തില്‍ മരണമടഞ്ഞവരില്‍ മലയാളികളും ഉള്ളതായാണ് വിവരം. അധികൃതരെ ബന്ധപ്പെട്ടു വരികയാണ്. മരണമടഞ്ഞവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *