ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ പാണാര്‍ കുളം പാര്‍ക്ക് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ സന്ദര്‍ശിച്ചു. പാര്‍ക്ക് പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കാനും കഫേ ആരംഭിക്കുന്നതിനും ധാരണയായി. ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദരിയ, വാര്‍ഡ് മെമ്പര്‍ മിസ്റിയ മുസ്തഫ, ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ്, ടൂറിസം ഡപ്യൂട്ടി ഡയറക്ടര്‍ ശ്രീകുമാര്‍ എന്നിവര്‍ ജില്ലാ കളക്ടറോടൊപ്പമുണ്ടായിരുന്നു. ചെങ്കള ഗ്രാമ പഞ്ചായത്ത് പാര്‍ക്കിന് സമീപത്തെ റോഡ് നവീകരിക്കുമെന്ന് പ്രസിഡണ്ട് അറിയിച്ചു. കഫേ ആരംഭിക്കുന്നതിന് കുടുംബശ്രീയുമായി സംസാരിക്കും. കാസര്‍കോട് കഫേ പ്രൊജക്ടിന്റെ ഭാഗമായി ആരംഭിച്ചതാണ് പദ്ധതി.