മഞ്ചേശ്വരം, മൊര്‍ത്താന എം എസ് ഗ്ലോബല്‍ സ്‌കൂള്‍ . കളിസ്ഥലത്തുനിന്നും കിട്ടിയ പക്ഷിമുട്ടകള്‍ക്കു യാതൊരു പോറല്‍പോലും ഏല്‍പ്പിക്കാതെ സ്‌കൂളിലെ 8 നാം ക്ലാസ്സില്‍ പഠിക്കുന്ന നല്ലപാഠം കുട്ടികള്‍ ചേര്‍ന്ന് കൂടുനിര്‍മ്മിച്ച് മരക്കോമ്പിലേക്ക് മാറ്റി .ഗ്രൗണ്ടില്‍ കളിക്കുന്നതിനിടെ നാല് പക്ഷിമുട്ടകള്‍ കണ്ടു.ഇതുമായി പഠനം നടത്തിയപ്പോള്‍ പക്ഷിമുട്ടകളാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് മരക്കൊമ്പില്‍ കൂടൊരുക്കി ഈ മുട്ടകള്‍ക്ക് സുരക്ഷ നല്‍കി. സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ മോഹ്‌സി അഹമ്മദ്, നല്ലപാഠം കോര്‍ഡിനേറ്റര്‍ സുരേഷ്, അസ്സി കോര്‍ഡിനേറ്റര്‍ റുമൈസ മറ്റു അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്‍കി.