രാജപുരം: നന്മമരം കാഞ്ഞങ്ങാട് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി വാരാചരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.
ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികള്‍ മുന്‍ പഞ്ചായത്ത് ഡയറക്ടര്‍ ഡോ. പി. കെ. ജയശ്രീ വൃക്ഷ തൈകള്‍ വിതരണം ചെയ്തുകൊണ്ട് ഉത്ഘാടനം ചെയ്തു. കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിലെ നന്മമര ചുവട്ടില്‍ നടന്ന പരിപാടിയില്‍ രക്ഷധികാരി വി. വി. രമേശന്‍ വൃക്ഷ തൈകള്‍ ഏറ്റുവാങ്ങി. പുതിയകോട്ട എല്‍. വി. ടെമ്പിള്‍ പരിസരത്തും ജില്ലാ ആശുപതി വളപ്പിലും നന്മമരം പ്രവര്‍ത്തകര്‍ മരതൈകള്‍ നട്ടു.
ചടങ്ങില്‍ നന്മമരം കാഞ്ഞങ്ങാട് ചെയര്‍മാന്‍ സലാം കേരള അധ്യക്ഷത വഹിച്ചു. ബിബി ജോസ് സ്വാഗതവും വിനോദ് ടി കെ നന്ദിയും പറഞ്ഞൂ. ഉണ്ണികൃഷ്ണന്‍ കിനാനൂര്‍,സി. പി. ശുഭ, ഷിബു നോര്‍ത്ത്‌കോട്ടച്ചേരി,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുരളീധരന്‍,രാജി മധു, പുഷ്പ കൊളവയല്‍, ഗോകുലാനന്ദന്‍, ദിനേശന്‍ എക്‌സ്പ്ലസ്, പ്രസാദ് ബി. കെ. എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കാഞ്ഞങ്ങാട് വെച്ച് ജൂണ്‍ 9 ഞായറാഴ്ച ജില്ലാതല പരിസ്ഥിതി ക്വിസ് മത്സരവും നന്മമരം കാഞ്ഞങ്ങാട് സംഘടിപ്പിക്കുന്നുണ്ട്.