ബേളൂര്‍ :’ഒത്തു പിടിച്ചാല്‍ മലയും പോരും.ഒത്തില്ലെങ്കില്‍ മലര്‍ന്നു വീഴും….’ഒന്നിച്ചു ചിരിച്ചു പഠിക്കാന്‍. ഒന്നിച്ചു കളിച്ചു രസിക്കാന്‍. ഒന്നായിട്ടൊത്തിരി ഒത്തിരി നേടീടാന്‍….ഒരുമയുടെ സ്‌നേഹഗാഥ പാടി അട്ടേങ്ങാനം ബേളൂര്‍ ഗവ. യു.പി. സ്‌കൂള്‍ പ്രവേശനോത്സവം. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കൊടക്കാട് നാരായണനോടൊപ്പം കുട്ടികളും രക്ഷിതാക്കളും ചേര്‍ന്ന് ആലപിച്ച ഗാനം നവാഗതര്‍ക്ക് നവ്യാനുഭവമായി. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി ജയശ്രീ എന്‍. എസ്. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ദാമോദരന്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡന്റ് പ്രതീഷ് അധ്യക്ഷനായി. കൊടക്കാട് നാരായണനെ പൊ ന്നാടയണിയിച്ച് ആദരിച്ചു. .എസ് .എസ് . യു.എസ്. എസ്. വിജയികളെ അനുമോദിച്ചു. പ്രീ പ്രൈമറി മുതല്‍ ഏഴുവരെ ക്ലാസുകളിലായി 85 കുട്ടികള്‍ പുതുതായി പ്രവേശനം നേടി. പഠനോപകരണ വിതരണവും പായസ ദാനവുമുണ്ടായി. മുന്‍ പ്രഥമാധ്യാപകന്‍ പി. ഗോപി, പി ടി എ വൈസ് പ്രസിഡന്റ് ജയന്‍ ചെന്തളം, എസ്.എം.സി. വൈസ് ചെയര്‍മാന്‍ ബിജു വയമ്പ് സംസാരിച്ചു.സജിന കെ വി സ്വാഗതവും ലേഖ ടീച്ചര്‍ നന്ദിയും പറഞ്ഞു.