കോട്ടിക്കുളം : 2024 ലെ പ്രവേശനോത്സവം കോട്ടിക്കുളം ഗവണ്മെന്റ് ഫിഷറീസ് യു പി സ്‌കൂളില്‍ രാവിലെ 10 മണിക്ക് നടന്നു. വിദ്യാര്‍ത്ഥികളുടെ വര്‍ണ്ണശബളമായ ഘോഷയാത്രയോടെ തുടക്കം കുറിച്ചു. തോരണങ്ങളാല്‍ അലങ്കരിച്ച സ്‌കൂള്‍ പ്രവേശനോത്സവ ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ പി. ജനാര്‍ദ്ദനന്‍ സ്വാഗതവും, പി ടി എ പ്രസിഡന്റ് കെ ദിനേശന്‍ അദ്യക്ഷതയും, വാര്‍ഡ് മെമ്പര്‍ വിനയകുമാര്‍ ഉല്‍ഘടനവും ചെയ്തു. പഠനോപകരണ വിതരണം കണ്ണന്‍ കാരണവര്‍ നിര്‍വഹിച്ചു. അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ വളപ്പില്‍ ചന്തന്‍ കാരണവര്‍ പ്രകാശനം ചെയ്തു, വി ആര്‍ സുരേന്ദ്രനാഥ് (ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ്) അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ഏറ്റുവാങ്ങി. എ വി ബിന്ദു ( സീനിയര്‍ അസിസ്റ്റന്റ്) നന്ദി പ്രകടനം നടത്തി. തുടര്‍ന്ന് കലാപരിപാടികളും, രക്ഷാകര്‍ത്യപരിശീലന ക്ലാസും ഉണ്ടായിരുന്നു. ചടങ്ങില്‍ പങ്കെടുത്തവര്‍ക്കെല്ലാം പായസ വിതരണം നല്‍കി.