നിരീക്ഷകര്‍ വോട്ടെണ്ണല്‍ നടക്കുന്ന പെരിയ കേരള കേന്ദ്ര സര്‍വ്വകലാശാല സന്ദര്‍ശിച്ചു

വരണാധികാരിയായ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ തെരഞ്ഞെടുപ്പ് മുഖ്യനിരീക്ഷകന്‍ റിഷിരേന്ദ്രകുമാര്‍ വോട്ടെണ്ണല്‍ നിരീക്ഷകരായ ആദിത്യ കുമാര്‍ പ്രജാപതി,ഹിമാംശു വര്‍മ എന്നിവര്‍ സന്ദര്‍ശിച്ചു. വോട്ടെണ്ണല്‍ കേന്ദ്രമായ കാവേരി , ഗംഗോത്രി, സബര്‍മതി ബ്ലോക്കുകളിലാണ് സന്ദര്‍ശനം നടത്തി ഒരുക്കങ്ങള്‍ വിലയിരുത്തിയത്. സബ്കളക്ടര്‍ സൂഫിയാന്‍ അഹമ്മദ് എആര്‍ ഒമാര്‍ എന്നിവര്‍ വോട്ടെണ്ണല്‍ ഒരുക്കങ്ങള്‍ വിശദീകരിച്ചു. മഞ്ചേശ്വരം കാസര്‍കോട് മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ ചുമതല റിഷിരേന്ദ്രകുമാര്‍ ഐ എ എസിനും ഉദുമ കാഞ്ഞങ്ങാട് മണ്ഡലങ്ങളുടെ ചുമതല ആദിത്യ കുമാര്‍ പ്രജാപതിക്കും തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്യാശേരി മണ്ഡലങ്ങളുടെ ചുമതല ഹിമാംശു വര്‍മയ്ക്കുമാണ്

Leave a Reply

Your email address will not be published. Required fields are marked *