രാജപുരം: ആത്മ കാസറഗോഡ് ന്റെയും പടന്നക്കാട് കാര്‍ഷിക കോളേജ് ന്റെയും സംയുക്താഭിമുഖ്യത്തില്‍ കാര്‍ഷിക കീട-രോഗ നിയന്ത്രണ പരിശോധന സംഘടിപ്പിച്ചു. പനത്തടി പഞ്ചായത്തിലെ വിവിധ കര്‍ഷകരുടെ തോട്ടങ്ങളിലാണ് പരിശോധന നടത്തിയത്. ബോറാക്‌സ് വളം കൂടുതലായി ഉപയോഗിച്ചതുമൂലം കരിച്ചില്‍ ഉണ്ടായ കവുങ് തോട്ടങ്ങളിലും, രോഗങ്ങള്‍ കണ്ടുവരുന്ന കവുങ് തോട്ടങ്ങളിലുമാണ് പരിശോധന നടത്തിയത്. പരിശോധനക്ക് ശേഷം കര്‍ഷകര്‍ക്ക് പരിഹാര മാര്‍ഗങ്ങളും വിവരിച്ച് നല്‍കി. കാര്‍ഷിക കോളേജ് കീടശാസ്ത്ര വിഭാഗം മേഥാവി ഡോ. കെ. എം ശ്രീകുമാര്‍, മണ്ണ് ശാസ്ത്ര വിഭാഗം അദ്ധ്യാപകാരായ ഡോ. നിധീഷ് പി, ശ്രീ. ഷമീര്‍ മുഹമ്മദ്, രോഗശാസ്ത്ര വിഭാഗം അധ്യാപിക . റംസീന എസ്. ആര്‍, കൃഷി ഓഫീസര്‍ അരുണ്‍ ജോസ്, കൃഷി അസിസ്റ്റന്റ് ചക്രപാണി സി എന്നിവരുടെ നേതൃത്വത്തിലാണ് കൃഷിയിട പരിശോധന സംഘടിപ്പിച്ചത്.