കൂലിപ്പണിക്കാര്‍ കൂട്ടായ്മയുടെ ജില്ലാതല കമ്പവലി മത്സരം ഞായറാഴ്ച

പാലക്കുന്ന് : പാലക്കുന്നില്‍ കൂലിപണിക്കാര്‍ ചേര്‍ന്ന് രൂപവത്കരിച്ച വാട്‌സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ജില്ലാതല കമ്പവലി മത്സരം നടത്തുന്നു. ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് ക്യാഷ് പ്രൈസ് സമ്മാനമായി നല്‍കും. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പാലക്കുന്നില്‍ നടത്തുന്ന മത്സരം പൊതു പണപ്പിരിവ് നടത്താതെ അംഗങ്ങളില്‍ നിന്ന് മാത്രം പണം സമാഹരിച്ചാണ് നടത്തുന്നതെന്ന് പ്രസിഡന്റ് സി.കെ. പ്രകാശനും സെക്രട്ടറി ദാമോദരന്‍ മലാംകുന്നും, ട്രഷറര്‍ ബി. ബാബുവും പറഞ്ഞു. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ കപ്പയും ചിക്കന്‍കറിയും വിളമ്പി പേരെടുത്ത കൂട്ടായ്മയാണിത്.

Leave a Reply

Your email address will not be published. Required fields are marked *