പാലക്കുന്ന് :പാലക്കുന്ന് അംബിക ലൈബ്രറിയും കലാകേന്ദ്രവും സംയുക്തമായി ശനിയാഴ്ച ഏകദിന ചുമര്‍ചിത്ര- ജലച്ചായ ശില്പശാല നടത്തും.പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പ്രശസ്ത ചിത്രകാരനും, ശില്പിയുമായ ശ്യാമ ശശി ഉദ്ഘാടനം ചെയ്യും. ജലച്ചായ ചിത്രരചനയില്‍ ഡെമോണ്‍സ്‌ട്രേഷന്‍ ക്ലാസ്സും അദ്ദേഹം നടത്തും. ചുമര്‍ചിത്ര രചനയില്‍ പ്രശസ്തയായ രമ്യ ബാബു പരിശീലനം നല്‍കും. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പങ്കെടുക്കാം. പ്രവേശനം സൗജന്യമായിരിക്കും. മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണ നല്‍കും. ഫോണ്‍: 9846614090,8289859405,9400835240.