പാലക്കുന്ന് :പാലക്കുന്ന് ബ്രദേര്‍സ് ക്ലബ്ബിന് വനിതാ വിംഗ് നിലവില്‍ വന്നു. ക്ലബ്ബിന്റ എക്‌സിക്യുട്ടിവ് കമ്മിറ്റിയുടെയും വനിത വിങ്ങിന്റെയും സംയുക്ത പ്രഥമ യോഗത്തില്‍ പ്രസിഡന്റ് ജയാനന്ദന്‍ അധ്യക്ഷനായി. സെക്രട്ടറി പി.വി. സുമേഷ്, ശ്രീജ പുരുഷോത്തമന്‍, അനിത ജയാനന്ദന്‍, സുമ സുഹാസ്, പത്മിനി രമേശന്‍, സന്ധ്യ സുകേഷ്, പ്രഭ സതീഷ്, പ്രഭ സതീഷ്, വിനോദ് പള്ളം, കെ. സിനേഷ്, സുകു പള്ളം എന്നിവര്‍ പ്രസംഗിച്ചു. 26ന് വൈകുന്നേരം 6ന് പാലക്കുന്നില്‍ കുടുംബസംഗമം നടത്താന്‍ തീരുമാനിച്ചു. ഭാരവാഹികള്‍ : സംഗീത ഋതുരാജ് (പ്രസി.),നിമിഷമണികണ്ഠന്‍(വൈ.പ്രസി.), ലതിക സുരേന്ദ്രന്‍ (ജന.സെക്ര.), അഞ്ജലി അശോകന്‍ (ജോ. സെക്ര.), ജ്യോതി സുനില്‍കുമാര്‍ ട്രഷ.).