പളളിക്കര: അര്‍സാല ബില്‍ഡേഴ്‌സ് ഗ്രൂപ്പ് കാസര്‍കോട് ജില്ലയില്‍ ആദ്യമായി ഒരുക്കുന്ന വന്‍കിട പ്രോജെക്ടുകളായ ഹൗസിങ്ങ് വില്ല, ഗ്ലോബല്‍ എക്‌സ്‌പോ & അമ്യൂസ്‌മെന്റ് പാര്‍ക്ക് എന്നിവയുടെ ലോഞ്ചിങ്ങിന്റെ കമ്പനിയുടെ ഷെയര്‍ വില്പനയുടെയും ഉദ്ഘാഘാടനവും പള്ളിക്കര ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് നടന്നു. സി എച്ച് കുഞ്ഞമ്പു എം എല്‍ എ ലോഗോ പ്രകാശനം ചെയ്തു. കെ ഇ എ ബക്കര്‍ അധ്യക്ഷത വഹിച്ചു. സിനിമാ നടന്‍ ഉണ്ണിരാജ് ചെറുവത്തൂര്‍ കമ്പനിയുടെ ഷെയര്‍ വില്പനകളുടെ വിതരണം നടത്തി. പള്ളിക്കര സ്‌കൂളില്‍ നിന്ന് എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍, പളളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കുമാരന്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സുരേഷ് കെ വി, പി ടി എ പ്രസിഡന്റ് എം ബി ഷാനവാസ്, ഹക്കീം കുന്നില്‍, എ വേലായുധന്‍, എം എ ലത്തീഫ്, എം ബി എം അഷറഫ്, ഇക്ബാല്‍ കല്ലിങ്കാല്‍, നന്ദകുമാര്‍. രതീഷ് പുതിയ പുരയില്‍, റഷീദ് ഹാജി കല്ലിങ്കാല്‍, നാസിര്‍ മാളികയില്‍, മുസ പാലക്കുന്ന് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പ്രശസ്ത ഗായകന്‍ അരിപ്പോ തിരിപ്പോ ഫെയിം ആബിദ് കണ്ണൂരിന്റെ നേതൃത്വത്തില്‍ മെഗാ മ്യൂസിക് നൈറ്റും അരങ്ങേറി.