കോട്ടപ്പാറ: സംഘടന വികാസം ലക്ഷ്യമാക്കി യൂണിറ്റ് കമ്മിറ്റികള്‍ ശക്തമാക്കുന്നതിന് വേണ്ടി നടത്തുന്ന പ്രവാസയോജനയുടെ ഭാഗമായി മടിക്കൈ മേഖല കണ്‍വെന്‍ഷന്‍ വാഴക്കോട് വെച്ച് നടന്നു. ബി എം എസ് ജില്ല പ്രസിഡന്റ് ഉപേന്ദ്രന്‍ കോട്ടക്കണി ഉദ്ഘാടനം ചെയ്തു. മേഖല അധ്യക്ഷന്‍ പി.മണി വാഴക്കോട് അധ്യക്ഷം വഹിച്ചു. ബി എം എസ് ജില്ല ജോയിന്റ് സെക്രട്ടറി സുനില്‍ വാഴക്കോട് വരാന്‍ പോകുന്നസംഘടനകാര്യ പദ്ധതികള്‍ വിശദീകരിച്ച് സംസാരിച്ചു. ഭരതന്‍ കല്യാണ്‍ റോഡ്, കൃഷ്ണന്‍ കേളോത്ത്, ഗംഗാധരന്‍ പറക്കളായി, നാരായണന്‍ വാഴക്കോട്, സുലോചന കോട്ടപ്പാറ ,മിനി മേലടുക്കം, ഉണ്ണി വാഴക്കോട്, കുമാരന്‍ പുളിക്കാല്‍ കുമാരി കല്യാണം അനീഷ് പറക്കളായി, സുധീന്ദ്രന്‍, മുരളിധരന്‍ ഇരിയ എന്നിവര്‍ സംസാരിച്ചു. മേഖല സെക്രട്ടറി തമ്പാന്‍ പറക്കളായി സ്വാഗതവും കുമാരന്‍ പുളിക്കാല്‍ നന്ദിയും പറഞ്ഞു.