രാജപുരം: സൗപര്‍ണിക പുരുഷ സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും പി.എസ്.സി പരീക്ഷയില്‍ കൃഷി അസിസ്റ്റന്റായി നിയമനം ലഭിച്ച പ്രിയക്കും പുരസ്‌കാരവും അനുമോദനവും നല്‍കി. കോടോത്ത് ഡോ.അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായികാധ്യാപകന്‍ കെ.ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് രാജേഷ് എം അദ്ധ്യക്ഷത വഹിച്ചു. സി. ഗോപി പുണൂര്‍ , ബാലന്‍ ടി ,വിനോദ് എന്‍.വി , പുരുഷോത്തമന്‍, വിനോദ് എന്‍ രാധാകൃഷ്ണന്‍, കൃഷ്ണന്‍ സി സുകുമാരന്‍ പി, രാജു .പി.കെ എന്നിവര്‍ സംസാരിച്ചു തുടര്‍ന്ന് മധുര വിതരണവും നടത്തി.