ചെങ്കളയില്‍ ഫ്‌ലൈ ഓവര്‍ പ്രവൃത്തി നടക്കുന്നതിനാല്‍ റോഡില്‍ വെള്ളക്കെട്ട് രൃക്ഷമാകുന്ന സാഹചര്യത്തില്‍ ഒരാഴ്ചകം പരിഹാരം കാണുന്നതിന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ഓവുചാല്‍ പൂര്‍ത്തീകരിച്ച് നിലവില്‍കെട്ടി കിടക്കുന്ന വെള്ളം ഒഴുക്കിവിടുന്നതിന് നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കി. ഓവുചാല്‍ വഴി മഴ വെള്ളം ഒഴുക്കിവിടുന്നതിനും ഫ്ളൈ ഓവര്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതയോഗ്യമാക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കുമെന്ന് നിര്‍മാണ കരാറുകാര്‍ ജില്ലാ കളക്ടര്‍ക്ക് ഉറപ്പ് നല്‍കി.
നിലവില്‍ താഴ്ന്ന പ്രദേശം മണ്ണിട്ട് ഉയര്‍ത്തുമെന്നും ഡ്രെയിനേജ് പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും നിര്‍മാണ കരാറുകാരുടെ പ്രതിനിധികള്‍ ജില്ലാ കളക്ടറെ അറിയിച്ചു.. ചെങ്കള താഴെ ഭാഗത്തുള്ള മണ്ണിടിച്ചില്‍ തടയുന്നതിന് നിര്‍മാണ പ്രവൃത്തിയ്ക്ക് നിക്ഷേപിച്ച അധികമണ്ണ് നീക്കുമെന്നും കരാറുകാര്‍ അറിയിച്ചു.
ചെങ്കള പുലിക്കുണ്ടിലെ ദേശീയപാത പുറമ്പോക്കില്‍ താമസിക്കുന്ന കേളുമണിയാണിയുടെ പരാതിയും കളക്ടര്‍ പരിഗണിച്ചു കേളുമണിയാണിയുടെ കുടുംബത്തിന് പട്ടയം നല്‍കുന്നതിന് ഭൂമിയുടെ അനുമതി ലഭിക്കുന്നതിന് ദേശീയപാത അതോറിറ്റിയെ സമീപിക്കുമെന്നും മൂടിയ കിണറിന് നഷ്ടപരിഹാരം നല്‍കുമെന്നും കളക്ടര്‍ പറഞ്ഞു. തെക്കില്‍ ദേശീയപാത നിര്‍മാണത്തെ തുടര്‍ന്ന് വഴി തടസ്സപ്പെട്ട രണ്ട് കുടുംബങ്ങളുടെ പരാതി പരിഹരിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
പൊയിനാച്ചിയിലെ ക്ഷേത്രത്തിനു മുന്നിലൂടെ റോഡ്‌നിര്‍മാണം നടത്തില്ലെന്നും ഇവിടെ 9 മീറ്റര്‍ ഡിസൈനില്‍ മാറ്റം വരുത്തിയതായും ജില്ലാ കളക്ടറെ നിര്‍മ്മാണകരാറുകാരുടെ പ്രതിനിധികള്‍ അറിയിച്ചു. ഇതു സംബന്ധിച്ച പരാതി പരിഹരിച്ചതായി കളക്ടര്‍ അറിയിച്ചു.