രാവണേശ്വരം: ഒരു നാടിന്റെ കലാ,കായിക വിദ്യാഭ്യാസ, ജീവ കാരുണ്യ സേവന മേഖലയില്‍ ആറ് പതിറ്റാണ്ടായി ജനങ്ങളോടൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന രാവണേശ്വരം സാമൂഹ്യ വിനോദ വികസന കലാകേന്ദ്രം രാമഗിരിയുടെ അറുപതാം വാര്‍ഷിക ആഘോഷ പരിപാടികളുടെ ഭാഗമായി പ്രവാസി സംഗമം സംഘടിപ്പിച്ചു. പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് പി. കെ. അബ്ദുള്ള പ്രവാസി സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രശസ്ത സിനിമ സീരിയല്‍ താരം ഗായത്രി വര്‍ഷ മുഖ്യാതിഥിയായി പങ്കെടുത്തു. എം. കെ. ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. എ. അശോകന്‍ മാസ്റ്റര്‍ എ. പവിത്രന്‍ മാസ്റ്റര്‍, കെ. പി. കിഷോര്‍ കുമാര്‍, മുരളി, സംഗീത്,രവി എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ സി.പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.വി. കുഞ്ഞിരാമന്‍,, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠന്‍ എന്നിവര്‍ സന്നിഹിതരായി. പി. കെ. മോഹനന്‍ സ്വാഗതം പറഞ്ഞു.