വാഹന പുക പരിശോധന സ്ഥാപന ഉടമകളും സമരത്തിലേക്ക്

വാഹന പുക പരിശോധന സ്ഥാപന ഉടമകളും സമരത്തിലേക്ക് .പുക പരിശോധന സ്ഥാപനങ്ങളുടെ ലൈസന്‍സ് മാര്‍ച്ച് 13 ന് ഗവണ്‍മെന്റ് ഉത്തരവിന് വിരുദ്ധമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറേറ്റ് പുറത്തിറക്കിയ സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ പുതുക്കി നല്‍കാത്തതും ടി സി സ്‌ക്വാഡ് സംസ്ഥാന വ്യാപകമായി വിശദീകരണം ചോദിക്കാതെയോ നോട്ടീസ് നല്‍കുകയോ ചെയ്യാതെ നിസ്സാര കാര്യങ്ങള്‍ പറഞ്ഞത് സ്ഥാപനങ്ങളുടെ ഐഡി മൂന്ന് മാസം വരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്യുന്നതിനെതിരെയാണ് സമരം.

അടുത്തയിടെ കേരളത്തില്‍ മാത്രം പുതുതായി ആരംഭിച്ച പെട്രോള്‍ വാഹന പുക പരിശോധനാരീതി സാധാരണ ജനങ്ങളെയും വാഹന ഉടമകളെയും വട്ടം കറക്കി കൊണ്ടിരിക്കുകയാണെന്നും.നിയമത്തില്‍ പറയുന്ന വാഹനങ്ങള്‍ക്ക് മാത്രം ഈ രീതി നടപ്പിലാക്കിയാല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു.
സര്‍ക്കാര്‍ സംരംഭക വര്‍ഷമായി ആചരിക്കുന്ന ഈ വേളയില്‍ വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന സംരംഭങ്ങള്‍ നിസ്സാര കാരണങ്ങള്‍ പറഞ്ഞു അടപ്പിക്കുന്നതിനെതിരെയും സംസ്ഥാനത്തെ പുക പരിശോധന കേന്ദ്രങ്ങള്‍ നേരിടുന്ന അടിയന്തര പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും മെയ് 6 ന് സംസ്ഥാന വ്യാപകമായി കടകള്‍ അടച്ച് തിരുവനന്തപുരത്ത് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷന്‍ ഓഫീസിലേക്ക് പ്രകടനവും ധര്‍ണ്ണയും നടത്തപ്പെടുമെന്നും. സംസ്ഥാനത്തെ മുഴുവന്‍ പുക പരിശോധന സ്ഥാപനങ്ങളും അന്നേദിവസം സ്ഥാപനങ്ങള്‍ അടച്ചിട്ട് പ്രകടനത്തിലും ധര്‍ണ്ണയിലും പങ്കെടുക്കണമെന്ന്
അസോസിയേഷന്‍ ഓഫ് ഓതറൈസ്ഡ് ടെസ്റ്റിംഗ് സ്റ്റേഷന്‍ ഫോര്‍ മോട്ടോര്‍ വെഹിക്കിള്‍സ് കേരളയുടെ(AATSMV) ഭാരവാഹികള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *