സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും

കോഴിക്കോട് : ഇന്ത്യയിലെ മുന്‍നിര ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കളില്‍ ഒന്നായ ഭാരതി എയര്‍ടെല്‍ സണ്‍ നെക്സ്റ്റുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചു. അഞ്ച് ദശലക്ഷത്തിലധികം വരിക്കാരുള്ള ഒ ടി ടി സേവനമായ എയര്‍ടെല്‍ എക്‌സ്ട്രീം പ്ലേയില്‍ ഇനി മുതല്‍ സണ്‍ നെക്സ്റ്റ് ലഭ്യമാകും.

സിനിമകള്‍, എക്‌സ്‌ക്ലൂസീവ് സീരീസ്, ടിവി ഷോകള്‍, ലൈവ് ടിവി, കുട്ടികള്‍ക്കായുള്ള പരിപാടികള്‍ എന്നിവ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ബംഗ്ലാ,മറാത്തി തുടങ്ങി നിരവധി ഭാഷകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 23 ആപ്പുകളില്‍ നിന്നുള്ള ഉള്ളടക്കം ഉപഭോക്താക്കള്‍ക്ക് എയര്‍ടെല്‍ എക്‌സ്ട്രീലൂടെ ആസ്വദിക്കാനാകും.

സിംഗിള്‍ സബ്‌സ്‌ക്രിപ്ഷന്‍, സിംഗിള്‍ സൈന്‍-ഇന്‍, ഏകോപിതമായ ഉള്ളടക്ക അന്വേഷണം, നിര്‍മിത ബുദ്ധിയിലൂടെ വ്യക്തിഗതമാക്കിയ ക്യൂറേഷന്‍ എന്നിവയുടെ തനതായ സവിശേഷതകളും എയര്‍ടെല്‍ എക്‌സ്ട്രീം പ്ലേ വാഗ്ദാനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *