3 ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; അതീവ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: പാലക്കാട്, തൃശ്ശൂര്‍, കൊല്ലം ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നുപാലക്കാട് ഓറഞ്ച് അലര്‍ട്ടും, തൃശ്ശൂര്‍, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട് ഇടുക്കി, വയനാട് ഒഴികെ എല്ലാ ജില്ലകളിലും ഉയര്‍ന്ന താപനില മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്.
സാധാരണയേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്.സാധാരണയേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്. പാലക്കാട് ഇന്നലെ 41.3 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. തൃശ്ശൂര്‍ വെള്ളാനിക്കരയില്‍ 40 ഡിഗ്രി സെല്‍ഷ്യഡ് രേഖപ്പെടുത്തി. സൂര്യാഘാത, സൂര്യതാപ സാധ്യതകള്‍ കണക്കിലെടുത്ത് പകല്‍ സമയം പുറത്തിറങ്ങുമ്‌ബോള്‍ അതീവ ജാഗ്രത പാലിക്കണം. നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.പാലക്കാട് ഇന്നലെ 41.3 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. സൂര്യാഘാത, സൂര്യതാപ സാധ്യതകള്‍ കണക്കിലെടുത്ത് പകല്‍ സമയം പുറത്തിറങ്ങുമ്‌ബോള്‍ അതീവ ജാഗ്രത പാലിക്കണം. പാലക്കാടും തൃശൂരും കൊല്ലത്തും ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു. പാലക്കാട് ഓറഞ്ച് അലര്‍ട്ടും തൃശ്ശൂര്‍, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ പാലക്കാടും തൃശൂരും ഉഷ്ണതരംഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇടുക്കി, വയനാട് ഒഴികെ എല്ലാ ജില്ലകളിലും ഉയര്‍ന്ന താപനില മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *