മുസ്ലിം സര്‍വീസ് സൊസൈറ്റി സ്ഥാപക ദിനം ആചരിച്ചു;

കാഞ്ഞങ്ങാട്: കേരളീയ മുസ്ലിം സമൂഹത്തില്‍ പരിവര്‍ത്തനത്തിന്റെ പഠഹധ്വനിയുമായി നാലര പതിറ്റാണ്ടായി പ്രവര്‍ത്തിച്ചു വരുന്ന മുസ്ലിം സര്‍വീസ് സൊസൈറ്റി മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു കൊണ്ട് സ്ഥാപക ദിനം ആചരിച്ചു. 1980 ഏപ്രില്‍ ഇരുപത്തിയെട്ടിന് രൂപം കൊണ്ട എം എസ് എസ് കേരളത്തിന് പുറത്ത് ചെന്നൈ, ബാംഗ്ലൂര്‍ തുടങ്ങിയ നഗരങ്ങളിലും, യു എ ഇ, സൗദി അറേബ്യ, ഖത്തര്‍ തുടങ്ങിയ വിദേശ രാജ്യങ്ങളിലും സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.
കാസറഗോഡ് ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന അംഗങ്ങളായ ഡോക്ടര്‍ ഇബ്രാഹിം കുഞ്ഞ്, പി എം ഹസ്സന്‍ ഹാജി, കെ എച്ച് മുഹമ്മദ് കുഞ്ഞി ഹാജി, ടി കെ കരീം ഹാജി, സി എച്ച് മുഹമ്മദ് കുഞ്ഞി ഹാജി തുടങ്ങിയവരെ അവരുടെ വീടുകളില്‍ ചെന്ന് കാസറഗോഡ് ജില്ലാ കമ്മിറ്റി ആദരിച്ചു.
സംസ്ഥാന സെക്രട്ടറി അബ്ദുല്‍ നാസ്സര്‍ പി എം, ജില്ലാ പ്രസിഡന്റ് വി കെ പി ഇസ്മയില്‍ ഹാജി, സി എച്ച് സുലൈമാന്‍ ഹാജി, ജിദ്ദ കുഞ്ഞബ്ദുള്ള ഹാജി, പി എ റഹിമാന്‍, ടി കെ അബ്ദുല്‍ സലാം മാസ്റ്റര്‍, യു വി മായിന്‍ ഹാജി, അബ്ദുല്‍ റഹിമാന്‍, ഷരീഫ് ചിറ്റമ്മാടെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *