എല്‍ഡിഎഫ് കമ്മിറ്റി ഓഫീസിലേക്ക് വാഹനം ഇടിച്ചു കയറി; ആറ് പേര്‍ക്ക് പരുക്ക്

ഈരാറ്റുപേട്ട: എല്‍ഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ചു കയറി 6 പേര്‍ക്ക് പരുക്ക്.
തൊടുപുഴ ഭാഗത്തുനിന്നും പാല്‍ കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.4 പേരെ ഈരാറ്റുപേട്ടയിലെ സ്വാകാര്യ ആശുപത്രിയിലും രണ്ടു പേരെ കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.രാവിലെ ഒന്‍പതു മണിയോടെയായിരുന്നു അപകടം നടന്നത്. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ കുന്നും പുറത്ത് സിറാജ്, വടക്കേപറമ്ബില്‍ തങ്കമണി, ഇടകളമറ്റത്തില്‍ സകീര്‍, ആലുംതറ കുഞ്ഞാലുമ്മ , ചോച്ചുപറമ്ബില്‍ ബഷീര്‍, വാഴമറ്റത്തില്‍ അജീഷ് എന്നിവര്‍ക്ക് പരുക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *