ജനകീയ ശാസ്ത്ര സംവാദ സദസ് സംഘടിപ്പിച്ചു.

കൊടക്കാട്:പാടിക്കീല്‍ എ.കെ.ജി. ഗ്രന്ഥാലയത്തിന്റെയും കേരള ശാസ്ത്ര സാഹിത്യ പരിഷത് കൊടക്കാട് ഈസ്റ്റ് യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ ജനകീയ ശാസ്ത്ര സംവാദ സദസ് സംഘടിപ്പിച്ചു.കേരള ശാസ്ത്ര സാഹിത്യ പരിഷത് കാസര്‍കോട് ജില്ലാ ജോ:സെക്രട്ടറി ബിനേഷ് മുഴക്കോം ഉദ്ഘാടനം ചെയ്തു. പരിഷത് യൂണിറ്റ് പ്രസിഡന്റ് ടി.പി.മനോഹരന്‍ മാസ്റ്റര്‍ അധ്യക്ഷനായി. പിലിക്കോട് ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് മെമ്പര്‍ പി.വി.ചന്ദ്രന്‍, ഗ്രന്ഥാലയം പ്രസിഡന്റ് വി.ദാമോദരന്‍ മാസ്റ്റര്‍ എം.വി.രാജന്‍ സംസാരിച്ചു.
പടം: പാടിക്കീല്‍ എ.കെ.ജി. ഗ്രന്ഥാലയത്തിന്റെയും
ശാസ്ത്ര സാഹിത്യ പരിഷത് കൊടക്കാട് ഈസ്റ്റ് യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ നടന്ന ജനകീയ ശാസ്ത്ര സംവാദ സദസ് ശാസ്ത്ര സാഹിത്യ പരിഷത് കാസര്‍കോട് ജില്ലാ ജോ:സെക്രട്ടറി ബിനേഷ് മുഴക്കോം ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *