പാലക്കുന്ന് : ‘ഒന്ന് കുറവ് നാല്പത് ദൈവങ്ങള്‍’ പള്ളിയുറങ്ങുന്ന ആരൂഡ
സ്ഥാനമായ മുദിയക്കാല്‍
കണ്ണോല്‍പടി പാറ്റേന്‍ വീട് തറവാട്ടില്‍ കളിയാട്ടോത്സവം 9 മുതല്‍ 12 വരെ നടത്തും. തൃക്കണ്ണാട് ത്രയംബകേശ്വരന്റെ നാല് പടികളില്‍ പ്രധാനപ്പെട്ടതാണ് കണ്ണോല്‍പടി. 5വര്‍ഷത്തില്‍ കളിയാട്ടം ഇവിടെ പതിവാണെങ്കിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടി വന്നതിനാല്‍ 7 വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ കളിയാട്ടം നടക്കുന്നത്. 9ന് രാവിലെ 10.40 നും 11.40 മധ്യേ കലവറ നിറയ്ക്കും. വൈകുന്നേരം 6 മുതല്‍ തെയ്യംകൂടല്‍, തിടങ്ങള്‍, തോറ്റം, കുളിച്ച് തോറ്റം, പടവീരന്‍ തെയ്യത്തിന്റെ വെള്ളാട്ടം, മോന്തിക്കോലം. രാത്രി 12 മുതല്‍ കുട്ടിശാസ്തന്‍, ഭൈരവന്‍, പടവീരന്‍ തെയ്യങ്ങളുടെ പുറപ്പാട്. 10ന് രാവിലെ 10 മുതല്‍ വിഷ്ണുമൂര്‍ത്തി, പടിഞ്ഞാര്‍ ചാമുണ്ഡി, രക്തചാമുണ്ഡി, ചൂളിയാര്‍ ഭഗവതി, മൂവാളം കുഴി ചാമുണ്ഡി തെയ്യങ്ങളുടെ പുറപ്പാട്.
രാത്രി 7ന് തിടങ്ങള്‍, തോറ്റം, കുളിച്ച് തോറ്റം, പടവീരന്‍ തെയ്യത്തിന്റെ വെള്ളാട്ടം, മോന്തിക്കോലം. രാത്രി 12 മുതല്‍ കുട്ടിശാസ്തന്‍, ഭൈരവന്‍, പടവീരന്‍ തെയ്യങ്ങളുടെ പുറപ്പാട്.
11ന് രാവിലെ 10 മുതല്‍ വിഷ്ണുമൂര്‍ത്തി, പടിഞ്ഞാര്‍ ചാമുണ്ഡി, തൊഴുന്തട്ട ചാമുണ്ഡി, ചൂളിയാര്‍ ഭഗവതി, മൂവാളംകുഴി ചാമുണ്ഡി തെയ്യങ്ങളുടെ പുറപ്പാട്. രാത്രി 7ന് തിടങ്ങള്‍, തോറ്റം, കുളിച്ച് തോറ്റം, പടവീരന്‍ തെയ്യത്തിന്റെ വെള്ളാട്ടവും മോന്തിക്കോലവും. രാത്രി 12 മുതല്‍ കുട്ടിശാസ്തന്‍, ഭൈരവന്‍, പടവീരന്‍, പൊട്ടന്‍ തെയ്യം, പൊട്ടിയമ്മ
തെയ്യങ്ങളുടെ പുറപ്പാട്.
12ന് രാവിലെ വിഷ്ണുമൂര്‍ത്തി, പടിഞ്ഞാര്‍ ചാമുണ്ഡി, ചൂളിയാര്‍ ഭഗവതി തെയ്യങ്ങള്‍ അരങ്ങത്ത്.2ന് കോലസ്വരൂപത്ത് തായ് പരദേവതയുടെ തിരുമുടി നിവരും. തുടര്‍ന്ന് മൂവാളംകുഴി ചാമുണ്ഡി, ഗുളികന്‍ തെയ്യങ്ങളുടെ പുറപ്പാട്.
വൈകുന്നേരം 6ന് വിളക്കിലരിയോടെ കളിയാട്ടോത്സവത്തിന് സമാപനം.
എല്ലാദിവസവും ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കും. തുലാഭാരം സമര്‍പ്പിക്കേണ്ടവര്‍ മുന്‍കൂട്ടി പേര് നല്‍കണം.8075180858.