2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചൊവ്വാഴ്ച മൂന്ന് സ്ഥാനാര്‍ത്ഥികള്‍ കാസര്‍കോട് പാര്‍ലമെന്റ് വരണാധികാരി കെ.ഇമ്പശേഖര്‍ മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക നല്‍കി. എം.സുകുമാരി (ബഹുജന്‍ സമാജ് പാര്‍ട്ടി ) ടി.അനീഷ് കുമാര്‍ (സ്വതന്ത്രന്‍), കേശവ നായ്ക് (സ്വതന്ത്രന്‍) എന്നിവരാണ് നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ബി.ജെ.പി സ്ഥാനാര്‍ത്ഥികളായ എം.എല്‍.അശ്വിനി, എ.വേലായുധന്‍ എന്നിവര്‍ നേരത്തെ പത്രിക സമര്‍പ്പിച്ചിരുന്നു. ഇതോടെ 2024 പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി അഞ്ച് സ്ഥാനാര്‍ത്ഥികള്‍ കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.