അദ്ധ്യാപകര്‍ക്ക് സര്‍പ്രൈസ് ഗിഫ്റ്റ്; ബാലാവകാശ കമ്മീഷന്‍ ഇടപെടല്‍ അത്യാവശ്യം; സപര്യ കേരളം

കാഞ്ഞങ്ങാട് : അദ്ധ്യാപകര്‍ക്ക് ക്‌ളാസുകള്‍ തോറും സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കുന്ന പുതിയ പാരിതോഷികസമ്പ്രദായം നിര്‍ത്തലാക്കണമെന്ന് സപര്യ കേരളം ആവശ്യപ്പെട്ടു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്കും സ്ഥലം മാറ്റം കിട്ടി പോകുന്ന അദ്ധ്യാപകര്‍ക്കും നല്‍കുന്ന യാത്രയയപ്പ് മാതൃകയില്‍ എല്ലാ അദ്ധ്യാപകര്‍ക്കും നല്‍കുന്ന സര്‍പ്രൈസ് ഗിഫ്റ്റ് നിര്‍ത്തലാക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഇടപെടണമെന്നും സപര്യ സാംസ്‌കാരിക സമിതി സംസ്ഥാന സമിതി എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.അദ്ധ്യാപക സംഘടനകളും പിടിഎ കമ്മിറ്റികളും ഇക്കാര്യത്തില്‍ മൂല്യാധിഷ്ഠിത നിലപാട് കൈക്കൊള്ളാന്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.സംസ്ഥാനപ്രസിഡന്റ് പ്രാപ്പൊയില്‍ നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു.സുകുമാരന്‍ പെരിയച്ചൂര്‍ പ്രമേയം അവതരിപ്പിച്ചു.പ്രേമചന്ദ്രന്‍ ചോമ്പാല, ആനന്ദകൃഷ്ണന്‍ എടച്ചേരി, കുഞ്ഞപ്പന്‍ തൃക്കരിപ്പൂര്‍, രവീന്ദ്രന്‍ കൊട്ടോടി, അനില്‍കുമാര്‍ പട്ടേന, വരദന്‍ മാടമന, രാജാമണി കുഞ്ഞിമംഗലം എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *