എന്‍ഡിഎ കാഞ്ഞങ്ങാട് മണ്ഡലം ഇലക്ഷന്‍ കമ്മിറ്റി ഓഫീസ് തുറന്നു; കാഞ്ഞങ്ങാട് നിയോജക മണ്ഡലം ചെയര്‍മാന്‍ കെ.കെ നാരായണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

കാഞ്ഞങ്ങാട് :എന്‍ഡിഎ ലോകസഭ സ്ഥാനാര്‍ത്ഥി എം എല്‍ അശ്വിനിയുടെ കാഞ്ഞങ്ങാട് മണ്ഡലം ഇലക്ഷന്‍ കമ്മിറ്റി ഓഫീസ് തുറന്നു. ഹോസ്ദുര്‍ഗ് കെ.ജി മരാര്‍ മന്ദിരത്തില്‍ വിപുലികരിച്ച ഓഫീസിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് നിയോജകമണ്ഡലം ചെയര്‍മാന്‍ കെ.കെ നാരായണന്‍ നിര്‍വഹിച്ചു.

ബിജെപി മണ്ഡലം പ്രസിഡന്റ് പ്രശാന്ത് സൗത്ത് സ്വാഗതം പറഞ്ഞു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിഎ വേലായുധന്‍ അധ്യക്ഷത വഹിച്ചു.
ബിജെപി ജില്ലാ സെക്രട്ടറി എന്‍ മധു, മനുലാല്‍ മേലത്ത്, ഇ.കൃഷ്ണന്‍, പി.പത്മനാഭന്‍, ബിജി ബാബു, എച്ച്.ആര്‍ ശ്രീധരന്‍, എന്‍ അശോക് കുമാര്‍, അഡ്വ.രമേശ് യാദവ്, അഡ്വ.അരവിന്ദാക്ഷന്‍, ശാലിനി പ്രഭാകരന്‍, എച്ച് സുകന്യ, കെ.ശോഭന, രവീന്ദ്രന്‍ മാവുങ്കാല്‍, വൈശാഖ് മാവുങ്കാല്‍, ഗോപാലന്‍ കല്യാണ്‍ റോഡ്, ഗംഗാധരന്‍ ആനന്ദാശ്രമം, അജയകുമാര്‍ നെല്ലിക്കാട്, എം പ്രദീപന്‍, എം.വി മധു, എ.കെ.സുരേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *